Wednesday, September 13, 2017

               തുടക്കത്തിലേ പറയട്ടെ ഞാനൊരു മതനേതാവോ മതപ്രാസംഗികനോ പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ വക്താവോ അല്ല.  ഞാൻ ജനിച്ചത് താഴെ പ്രതിപാദിച്ചിരിക്കുന്ന മതസ്തരായ മാതാപിതാക്കളുടെ പുത്രനായാണ്‌ എന്നതും വളർന്നത് ഈ സംസ്കാരത്തിന്റെ ഭാഗമായാണെന്നതും മാത്രമാണ് ഈ ഒരു എഴുത്തിനു ആധാരം.  നമ്മുടെ സംസ്കാരത്തെക്കുറിച് എഴുതുന്നതിനു മുകളിൽ പറഞ്ഞ ശീർഷകങ്ങളുടെ ആവശ്യം ഇല്ലെന്നു വിശ്വസിക്കുന്നതുകൊണ്ട് ഞാൻ (ഞാൻ എന്ന സങ്കല്പത്തിനുതന്നെ ഒരുപാട് വിവരണങ്ങൾ വേണ്ടിവരും എന്നത് അറിഞ്ഞുകൊണ്ട് തന്നെ അതിന്റെ വിവരണങ്ങളിലേക്കു ഇപ്പോൾ കടക്കുന്നില്ല) വിശ്വസിക്കുന്ന സംസ്കാരത്തെക്കുറിച് എനിക്ക് മനസിലായ കാര്യങ്ങൾ മാത്രം കുറിക്കുകയാണ്.  ഈ Blog തുടങ്ങാൻ എന്നെ പ്രേരിപ്പിച്ചതും ഇങ്ങനെ സ്വയം വിശ്വസിക്കുന്ന കാര്യങ്ങൾ കുറിച്ചിടുക എന്ന ഉദ്ദേശത്തോടു കൂടി മാത്രമാണ്.  അതുകൊണ്ടുതന്നെ പണ്ഡിതന്മാരുടെ അവഗാഹമോ ഇരുത്തംവന്ന എഴുത്തുകാരൻറെ വാക്ചാതുര്യമോ വാക്കുകൾക്കു ഉണ്ടാവില്ല എന്ന് ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ.  മാത്രമല്ല Science -ൽ ഉള്ള അറിവും പരിമിതമാണ്.  എന്നാൽ ഒന്നാലോചിച്ചാൽ നമ്മളോരോത്തർക്കും മനസ്സിലാക്കാവുന്ന കാര്യങ്ങളാണ് ഇവയെന്നാണ് എനിക്കുതോന്നിയിട്ടുള്ളത്.

              ഹിന്ദുയിസം അഥവാ ഹൈന്ദവീകത എന്ന കോൺസെപ്റ്റിന് ഒട്ടനവധി  സിദ്ധാന്തങ്ങളും നിർവചനങ്ങളും കൊണ്ട് അതിന്റെ ഉല്പത്തി കാലംമുതൽ തന്നെ നിർവചിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്.  ഇന്നും  ആ നിർവചനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.  ഈ ലോകത്തിലെ ഏതൊരു വിശ്വാസവും അഥവാ ഏതൊരു ദൈവ വിശ്വാസവും സ്വീകരിക്കാനും ആരാധിക്കാനും ഹിന്ദുയിസം സ്വാതന്ത്ര്യം നൽകുന്നുണ്ട്.  നിരീശ്വരവാദം സ്വീകരിക്കാനും ഹിന്ദുയിസം സ്വാതന്ത്ര്യം നൽകുന്നു മാത്രമല്ല അതിനു ഒരുവിധ വിലക്കുകളും കല്പിക്കുന്നുമില്ല.  ദൈവം എന്ന കോൺസെപ്റ് ആണ് ഹിന്ദുയിസത്തെ മറ്റുമതങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്നാണ് എനിക്ക് ഇതുവരെ തോന്നിയിട്ടുള്ളത്. ഭൂരിഭാഗം മതങ്ങളും ഏകദൈവ വിശ്വാസത്തിൽ അധിഷ്ഠിതമാണ് എന്നതും മുപ്പത്തിമുക്കോടി ദൈവങ്ങൾ എന്ന സങ്കൽപം ഹൈന്ദവർക്കിടയിൽ  ഉണ്ടാക്കിയിട്ടുള്ള ആശയക്കുഴപ്പവുമാണ് ഒരുപരിധിവരെ എങ്കിലും മതംമാറ്റത്തിലേക്കും അവിശ്വാസത്തിലേക്കും ഹിന്ദുക്കളെ കൊണ്ടുചെന്നെത്തിക്കുന്നതും.  ഒരുപരിധിവരെ മറ്റുമതങ്ങൾ വിശ്വാസികൾക്കിടയിലെ ഈ ആശയക്കുഴപ്പം മുതലെടുക്കുന്നു എന്നതിൽ അതിയായോക്തിക്ക് വകയില്ല.


                  എന്തിനാണ് ഹിന്ദുക്കൾക്കിടയിൽ ഇത്രയേറെ ദൈവങ്ങളും വിശ്വാസങ്ങളും ? ഈ ചോദ്യത്തിന് ഓരോരുത്തർക്കും അവരവരുടേതായ ഉത്തരങ്ങളും നിർവചനങ്ങളും ഉണ്ടാകാം.  എന്നെ ഈ ചോദ്യം കൊണ്ടുചെന്നെത്തിച്ചത് മറ്റുപലരെയും പോലെത്തന്നെ ആധുനിക ശാസ്ത്രത്തിൽ (modern science) തന്നെയാണ്.  Modern Physics പറയുന്ന Mass and Energy concept തന്നെയാണ് ഇങ്ങനെ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചതും.  Physics പറയുന്നത് Energy അഥവാ ഊർജം ആണ് എല്ലാത്തിന്റെയും ആധാരം എന്നാണ്.  ഒരുവസ്തുവിൽ (Mass ) ഊർജം പ്രയോഗിക്കപ്പെടുമ്പോൾ അല്ലെങ്കിൽ അതിനുള്ളിലെ ഊർജത്തിന്റെ ഫലമായി ചലനം സാധ്യമാകുന്നു.  പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങൾക്കും ഈ ശാസ്ത്രം ബാധകമാണ്.  ഭൂമിയുടെ ചലനവും സൂര്യന്റെ പ്രകാശവും ഗ്രഹങ്ങളും മുതൽ മനുഷ്യൻ ഉൾപ്പടെയുള്ള ജീവജാലങ്ങളിൽ ജീവൻറെ ചലനങ്ങൾ മുതൽ ഈ പ്രകൃതിയിൽ കാണുന്ന എല്ലാത്തിനും ഇത് ബാധകമാണ്.  ഈ ഊർജത്തെ അതിൻറെ ചുമതല അഥവാ പ്രവൃത്തി കൊണ്ട് പലവിധ ഊർജ്ജങ്ങളായി തിരിച്ചിരിക്കുന്നു.  ഭൂഗുരുത്വ ഊർജം, സൗരോർജം, വൈധ്യുതോര്ജം, ജീവജാലങ്ങളിലെ ജീവന്റെ അടിസ്ഥാനമായ ഊർജം എന്നിങ്ങനെ പലതായി.  എല്ലാത്തിന്റെയും നിദാനം ഈ ഊർജ സ്രോതസ്സാണെന്നും കാണാം.  ഊർജത്തെ നിർമിക്കാനോ നശിപ്പിക്കാനോ സാധിക്കില്ല എന്ന സുപ്രസിദ്ധ ശാസ്ത്ര സിദ്ധാന്തവും പ്രസക്തമാണ്.  ഒന്നുകൂടി കടന്നാൽ ഈ പലവിധ ഊർജങ്ങളും പൊതുവായ ഒരു Energy-യുടെ ഭാഗമാണ് എന്നുകൂടി science കണ്ടെത്തിയിരിക്കുന്നു.  ഈ വസ്തുതകളെ വിശ്വസിക്കുന്ന ആർക്കും മനസ്സിലാക്കാവുന്ന ഒന്നാണ് ഇനി പറയാൻപോകുന്നതും.  ഹിന്ദുയിസത്തിലേക്കു വന്നാൽ മേല്പറഞ്ഞ മാസ്സ് ആൻഡ് എനർജി സിദ്ധാന്തത്തെ 'ദേഹവും ദേഹിയും' എന്ന (കടപ്പാട്:  സ്വാമി ഉദിത് ചൈതന്യജിയുടെ പ്രഭാഷണങ്ങൾ) പ്രയോഗത്തിലൂടെ മനുഷ്യൻറെ ഉത്പത്തിയോളം പ്രായമുള്ള വേദങ്ങളിലൂടെ നമുക്കുമുന്നിൽ എത്രയോ നാളുകൾക്കുമുന്നെ ആചാര്യന്മാർ പറഞ്ഞു തന്നിരിക്കുന്നു.  അപ്പോൾ ആരാണ് ഹിന്ദുക്കൾ ആരാധിക്കുന്ന ഈ മുപ്പത്തിമുക്കോടി ദൈവങ്ങൾ? തീർച്ചയായും Modern Science Energy എന്ന് പേരിട്ടുവിളിക്കുന്ന ഏലത്തിന്റെയും ആധാരമായ ആ ഊർജസ്രോതസ്സുകൾ തന്നെയല്ലേ ഈ ആരാധനാമൂർത്തികളും.  സർവവും നിയന്ത്രിക്കുന്ന ദേവനായ വിഷ്ണുവിനെ Kinetic Energy യായും സംഹാര ദേവനായ ശിവനെ പ്രകൃതിക്ഷോപങ്ങളിലും ഒരു പുഷ്പം വിടരുന്നത് മുതൽ ഓരോ ജീവന്റെ ഉത്ഭവത്തിലും ബ്രഹ്മാവിനെയും നമുക് ഈ Energy സ്രോതസ്സായി കാണാം.  ഇടിമിന്നലിന്റെ ദേവനായ ഇന്ദ്രനെ Electric എനെര്ജിയും അഗ്നിദേവനെ Thermal എനെര്ജിയായും ഇങ്ങനെ ഓരോ ആരാധനയും ഈ ഊർജ സ്രോതസ്സുകൾ തന്നെയാണെന്ന് മനസിലാക്കി വരുന്നിടത്താണ് യുഗങ്ങൾയുള്ള ഈ സങ്കല്പങ്ങളിലേക്ക് നാം ചിന്തിച്ചു തുടങ്ങുന്നത്.  സയൻസ് പറയുന്ന എല്ലാ ഊർജരൂപങ്ങളുടെയും പൊതുവായ ഊർജരൂപം ഒന്നാണെന്ന ചിന്തയെ ഹിന്ദുയിസത്തിലെ ശക്തി (ത്രിമൂറിതികൾക്കും മേലെ) എന്ന സങ്കല്പത്തെ ചേർത്തുവെച്ചാൽ മോഡേൺ സയൻസ് ഹിന്ദുയിസത്തിലേക്കു മടങ്ങുകയാണോ എന്നു നമ്മൾ അതിശയിക്കും.

Sunday, September 18, 2016

Finding me..


Finding me..


I am in a room
looking the monitor.
my fingers in the keyboard
hearing no sound
except the rhythmic sound,
from the fan that fitted in the wall,
feeling artificial wind of air,
thinking of from where,
from where to start
don't even know whether to start
or not, but
I'm still looking in the monitor
and still allowing my fingers
to do their job
really I don't even know
whether to start or not,
but I know that-
this is my first post
and came here for that
for what I am looking for,
for what I was looking for,
for years, that I didn't find it yet,
so I decide, I need to..
I need to start,
to start it right now
because i know I'm in search of,
in search of what I was for years
yes, I need to..
yes, I need to find myself
I am not sure I will succeed
but I need to start
so do I start..
I'm in search of finding myself
I'm in search of finding me....